ദേശീയം

ഫോണ്‍ മോഷണം; ടിക് ടോക് സെലിബ്രിറ്റി ഷാരൂഖ് ഖാനും സുഹൃത്തുക്കളും അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

നൊയിഡ: മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ടിക് ടോക് സെലിബ്രിറ്റിയായ യുവാവിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 23കാരനായ ഷാരൂഖ് ഖാനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. 

മോഷ്ടിച്ച നാല് ഫോണുകള്‍ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും ഒരു സംഘമായി പ്രവര്‍ത്തിച്ചാണ് മോഷണം നടത്തിയിരുന്നത്. വ്യക്തമായ പ്ലാനിങ്ങോടെയാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്നും ഇരയെ കണ്ടെത്താനും പൊലീസ് പിടിയിലാകാതിരിക്കാനും രണ്ടായി തിരിഞ്ഞാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ടിക് ടോക്കില്‍ 40,000ത്തിലധികം ഫോളോവേഴ്‌സുള്ള ആളാണ് ഷാരൂഖ് ഖാന്‍. ദുബായിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍ അവിടെവച്ചുതന്നെ ടിക് ടോക്കില്‍ സജീവമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

സിദ്ധാർത്ഥനെ മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ; സിബിഐ കുറ്റപത്രം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം