ദേശീയം

'ഇതിനു മുന്‍പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ല എന്ന തരത്തിലാണ് പ്രകടനം'; സാമ്പത്തിക തകര്‍ച്ച മറയ്ക്കാനുള്ള തത്രപ്പാടെന്ന് മമത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിന് അമിത പ്രാധാന്യം നല്‍കുകയാണെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഇതിനു മുന്‍പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു പോലെയാണ് മോദി സര്‍ക്കാരിന്റെ നടപടികളെന്നും മമത കുറ്റപ്പെടുത്തി.

ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിന് കേന്ദ്ര  സര്‍ക്കാര്‍ അമിത പ്രാധാന്യമാണ് നല്‍കുന്നത്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ മാറ്റാനാണ് ഇതെന്ന് അവര്‍ ആരോപിച്ചു. 

'രാജ്യത്താദ്യമായാണ് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് എന്നതു പോലെയാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. അവര്‍ അധികാരത്തിലെത്തുന്നതിനു മുന്‍പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടേയില്ലാത്തതു പോലെയാണ് പ്രചാരണം. ഇതെല്ലാം രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണ്.' പശ്ചിമ ബംഗാള്‍ നിയമസഭയില്‍ സംസാരിക്കവേയായിരുന്നു മമതയുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു