ദേശീയം

'എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്' ; ആ ആശ്വസിപ്പിക്കല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഏറെ പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കിയ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയതോടെ പൊട്ടിക്കരഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്റെ പ്രധാനമന്ത്രി മനുഷ്യനാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ചന്ദ്രയാന്‍ രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് നടത്തിയ അഭിസംബോധനയ്ക്ക് പിന്നാലെയാണ് ബംഗലൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ വികാര നിര്‍ഭരരംഗങ്ങള്‍ അരങ്ങേറിയത്. പ്രസംഗശേഷം മടങ്ങാനൊരുങ്ങിയ പ്രധാനമന്ത്രിയെ യാത്ര അയക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്. അതാണ് എല്ലാറ്റിനും മേലെ. അദ്ദേഹം എന്തുകൊണ്ട് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നു ഇത് കാണിക്കുന്നുവെന്ന് ട്വിറ്ററില്‍ അഭിപ്രായപ്പെടുന്നു. 

പ്രചോദകമായ നേതൃത്വത്തിന് മാതൃക എന്ന അടിക്കുറിപ്പോടെയാണ് ഐ എസ് ആര്‍ ഒ കന്നഡ ട്വിറ്റര്‍ അക്കൗണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇസ്രായേല്‍ മുന്‍ അംബാസിഡര്‍ ഡാനിയേല്‍ കാര്‍മോണും മോദിയെ അനുമോദിച്ച്, വീഡിയോ ഷെയര്‍ ചെയ്തതിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, കിരണ്‍ റിജിജു തുടങ്ങിയവരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍