ദേശീയം

രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട്‌നിരോധനത്തിന് പിന്നാലെ; കണക്കുകള്‍ നിരത്തി ആര്‍ബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളെടുക്കുന്നതില്‍ വന്ന കുറവ് ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് ആര്‍ബിഐ കണക്കുകള്‍ നിരത്തി വിശദീകരിച്ചു. നോട്ടനിരോധനത്തിന് ശേഷം ബാങ്കുകളിലെ ചെറുകിട വായ്പകളില്‍ 70 ശതമാനത്തിലധികം കുറവായുണ്ടെന്ന് ആര്‍ബിഐയുടെ കണക്കുകളില്‍ പറയുന്നു.

വര്‍ഷത്തില്‍ 20791 കോടി രൂപയുടെ വായ്പകള്‍ നല്‍കിയിരുന്നത് 5623 കോടി രൂപയായി കുറഞ്ഞു. ഇത് 2017- 10 വര്‍ഷത്തില്‍ 5.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടാക്കിയത്. 2018-19 വര്‍ഷം 68 ശതമാനത്തിന്റെ കുറവുണ്ടായി. നടപ്പ് സാമ്പത്തിക വര്‍ഷവും ബാങ്കിങ് മേഖലയില്‍ വലിയ പുരോഗതി പ്രതീക്ഷിക്കാനാകില്ലെന്നാണ് ആര്‍ബിഐയുടെ കണക്കുകളില്‍ പറയുന്നത്. 

മാത്രമല്ല, ഈ വര്‍ഷവും ആര്‍ബിഐയുടെ ഉപഭോക്ത വായ്പയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം 10.7 ശതമാനത്തിന്റെ  കുറവുണ്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നോട്ട്‌നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ഇങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ രാജ്യം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് ഈ വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്.

വരുമാനത്തിനനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും 14 ാമത് ധനകാര്യ കമ്മീഷന്‍ അംഗം ഗോവിന്ദ് റാവു വ്യക്തമാക്കി. രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ബാങ്ക് വായ്പകളുടെ പലിശ കുറച്ചും നികുതികള്‍ കുറച്ചുമുള്ള നടപടികളാണ് കേന്ദ്രം ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ