ദേശീയം

മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍; ദുര്‍ഭരണം, അലങ്കോലം, അരാജകം; പരിഹാസവുമായി കോണ്‍ഗ്രസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി പരിഹാസവുമായി കോണ്‍ഗ്രസ്. വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന മൂന്ന് മിനിറ്റുള്ള വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കച്ചവടക്കാരുടെയക്കമുള്ള സാധാരണക്കാരുടെ അഭിപ്രായങ്ങളുള്ള മറ്റൊരു വീഡിയോയും ഔദ്യോഗിക പേജിലുണ്ട്.  

തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, ആള്‍ക്കൂട്ട ആക്രമണം, കശ്മീര്‍ വിഷയം എന്നിവയാണ് വീഡിയോയിലെ പ്രധാന വിഷയങ്ങള്‍. ദുര്‍ഭരണം, അലങ്കോലം, അരാജകം എന്നീ മൂന്ന് വാക്കുകളില്‍ സര്‍ക്കാറിന്റെ 100 ദിവസത്തെ വിശേഷിപ്പിക്കാമെന്നും വീഡിയോയില്‍ പറയുന്നു.  

എട്ട് മേഖലകളിലെ സാമ്പത്തിക വളര്‍ച്ച എന്നത് വെറും രണ്ട് ശതമാനം മാത്രമാണ്. എന്നിട്ടും സാമ്പത്തിക രംഗം തകര്‍ച്ചയിലാണെന്ന് ധനമന്ത്രി സമ്മതിക്കുന്നില്ല. സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന