ദേശീയം

വിക്രം ലാന്‍ഡര്‍ കണ്ടെത്തി ; ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ഐഎസ്ആര്‍ഒ

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ചന്ദ്രയാന്‍ 2 വിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തി. എന്നാല്‍ ലാന്‍ഡറുമായി ആശയവിനിമയബന്ധം സ്ഥാപിക്കാനായിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.  

ആശയവിനിമയത്തിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ ഏജസിയായ എഎന്‍ഐയോട് പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറിന്റെ ആശയവിനിമയ ബന്ധം നഷ്ടമാകുകയായിരുന്നു. 

വിക്രം ലാന്‍ഡറിന് എന്തുകൊണ്ട് സോഫ്റ്റ് ലാന്‍ഡിങിന് സാധ്യമായില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമായാല്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ