ദേശീയം

പന്ത്രണ്ടുകാരി എട്ട് മാസം ഗര്‍ഭിണി; ചുരുളഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: 12 വയസുള്ള പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായതോടെ ചുരുളഴിഞ്ഞത് എട്ട് മാസം മുന്‍പ് നടന്ന ഞെട്ടിക്കുന്ന ബലാത്സംഗ വിവരം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. 

പ്രദേശത്തുള്ള ഒരു പഴക്കച്ചവടക്കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടി ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണ്. ഒരു ഫാമിലേക്ക് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും അവിടെ വച്ച് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. 

പിന്നീട് പെണ്‍കുട്ടിയെ പ്രതി ഒരു ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയച്ചു. കുട്ടി തനിക്ക് നേരിടേണ്ടി വന്ന ക്രൂരത വീട്ടുകാരെ അറിയിച്ചില്ല. ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം കുട്ടി തുറന്നു പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു