ദേശീയം

പ്രതിമാസം 3000 രൂപ പെന്‍ഷന്‍; ഒരു രൂപ പോലും അടയ്ക്കാതെ പദ്ധതിയില്‍ ചേരാം; അഞ്ചുകോടി കര്‍ഷകരുടെ ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുളള കിസാന്‍ മന്‍ ധന്‍ യോജന വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അഞ്ചുകോടി ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.  അറുപത് വയസ് തികഞ്ഞാല്‍ പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി.

അടുത്ത മൂന്നുവര്‍ഷത്തേയ്ക്ക് 10,774 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. നിലവില്‍ 18നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പദ്ധതിയില്‍ ചേരാം. പ്രായമനുസരിച്ച് 55 രൂപ മുതല്‍ 200 രൂപ വീതമാണ് മാസംതോറും ഈ പദ്ധതിയിലേക്ക് അടയ്‌ക്കേണ്ടത്. അങ്ങനെ ചെയ്താല്‍ അറുപതാം വയസ്സില്‍ പ്രതിമാസം 3000 രൂപ വീതം ലഭിക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ വിഹിതം അടയ്ക്കാതെയും പദ്ധതിയില്‍ തുടരാന്‍ സാധിക്കും. പ്രതിവര്‍ഷം ആറായിരം രൂപ കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഇതില്‍ നിന്നും പെന്‍ഷന്‍ വിഹിതം അടഞ്ഞുപോകുന്നവിധവും ക്രമീകരിക്കാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ