ദേശീയം

'ഇതൊരു ട്രയിലര്‍ മാത്രം, പൂര്‍ണ ചിത്രം വരാന്‍ ഇരിക്കുന്നതേയുളളൂ': പ്രധാനമന്ത്രി നരേന്ദ്ര മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ ട്രയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും വര്‍ഷങ്ങളില്‍ ഇതിന്റെ പൂര്‍ണരൂപം രാജ്യത്ത് ദൃശ്യമാകുമെന്നും മോദി പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വാക്ക് കടമെടുത്തായിരുന്നു മോദിയുടെ പ്രസ്താവന. എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ 100 നൂറുദിവസത്തെ ഭരണം ഒരു ട്രയിലര്‍ മാത്രമാണ്. പൂര്‍ണ ചിത്രം വരാന്‍ പോകുന്നതേയുളളൂവെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് ശക്തവും പ്രവര്‍ത്തനമികവുളളതുമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്് താന്‍ വാഗ്ദാനം നല്‍കിയിരുന്നു. മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്ന സര്‍ക്കാരായിരിക്കും ഇതെന്നും മോദി പറഞ്ഞു. 

സമ്പൂര്‍ണ വികസനം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ കൊളളയടിക്കുന്നവരെ ശിക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു. വികസനമാണ് മുഖ്യ വാഗ്ദാനം. ഇതിന് മുന്‍പ് രാജ്യം ഇത്രയും വേഗതയിലുളള വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല. അതേസമയം അഴിമതിക്ക് ഒരു വീട്ടുവീഴ്ചയും ഉണ്ടായിരിക്കുന്നതല്ല. ജനങ്ങളുടെ പണം കൊളളയടിക്കുന്നവരെ അവരുടെ സമക്ഷം കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ