ദേശീയം

മരത്തൈ തിന്ന് നശിപ്പിച്ച 'ആടുകള്‍ അറസ്റ്റില്‍'; രണ്ട് ആടുകള്‍ തിന്നത് 250 തൈകള്‍!!

സമകാലിക മലയാളം ഡെസ്ക്

തെലങ്കാന: മരത്തൈകള്‍ തിന്ന് നശിപ്പിച്ചതിന് രണ്ട് ആടുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ ഹുസുറാബാദിലാണ് അപൂര്‍വ സംഭവം നടന്നത്. സന്നദ്ധ സംഘടനകള്‍ നട്ടുപിടിപ്പിച്ച മരത്തൈകള്‍ ആയിരുന്നു ആടുകള്‍ തിന്നത്. 

വനവല്‍കരണത്തിന്റെ ഭാഗമായി 'സേവ് ട്രീസ്' എന്ന പേരിലുള്ള സന്നദ്ധ സംഘടന ആണ് പ്രദേശത്ത് തൈകള്‍ നട്ടുപിടിപ്പിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ നഗരത്തില്‍ നട്ട 900 മരങ്ങളില്‍ 250 എണ്ണം ആടുകള്‍ തിന്നതായാണ് പരാതി. 

പരാതിയുടെ അടിസ്ഥാനത്തില്‍, തുടര്‍ച്ചയായി തൈകള്‍ നശിപ്പിച്ചതിന് കരിംനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് തങ്ങളുടെ തൈകള്‍ തിന്ന ആടുകളെ കഴിഞ്ഞ ദിവസം സംഘടനാ പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. 

ആടുകള്‍ പൊലീസ് കസ്റ്റഡിയിലായ വിവരമറിഞ്ഞ് ആടുകളുടെ ഉടമയായ കുമ്മാരിവാഡ സ്വദേശി രാജയ്യ പൊലീസ് സ്‌റ്റേഷനിലെത്തി. ആടുകളെ ഇനി മേലില്‍ അഴിച്ചുവിടില്ലെന്നും വീട്ടില്‍ത്തന്നെ തീറ്റ നല്‍കി വളര്‍ത്താമെന്നും ഇയാള്‍ പൊലീസിന് ഉറപ്പുനല്‍കിയാണ് ആടുകളെ കൊണ്ടുപോയത്. ആയിരം രൂപ പിഴയും ഇയാളില്‍ നിന്ന് ഈടാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ