ദേശീയം

അഞ്ഞൂറ് തത്തകളുമായി രണ്ട്‌പേര്‍ പിടിയില്‍; വന്‍ പക്ഷിക്കടത്ത് സംഘത്തിലെ അംഗങ്ങളെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തത്തകളെ കടത്താന്‍ ശ്രമിച്ചതിന് രണ്ട് പേര്‍ പിടിയില്‍. ഇവരുടെ പക്കല്‍ നിന്ന് 524 തത്തകളെയാണ് പശ്ചിമബംഗാള്‍ പൊലീസ് പിടിച്ചെടുത്തത്. പശ്ചിമബംഗാളിലെ ബര്‍ധമന്‍ എന്ന സ്ഥലത്താണ് തത്തക്കടത്ത് സംഘം പിടിയിലാകുന്നത്. 

അന്തര്‍ സംസ്ഥാന പക്ഷിക്കടത്ത് സംഘത്തില്‍ പെട്ടവരാണ് പിടിയിലായ രണ്ട് പേരെന്നാണ് പശ്ചിമ ബംഗാള്‍ പൊലീസിന്റെ നിഗമനം. ബുര്‍ധ്വാന്‍ വനം വകുപ്പ്, വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോണ്‍ ബ്യൂറോ എന്നിവയുടെ കൂട്ടായ പ്രയത്‌നത്തിനൊടുവിലാണ് പക്ഷിക്കടത്ത് സംഘത്തെ പിടികൂടിയത്. 

പിടിയിലായ പ്രതികളുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടില്ല. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ