ദേശീയം

ആ ഉറപ്പു തകര്‍ക്കാന്‍ ഒരു ഷായ്ക്കും സുല്‍ത്താനും ആവില്ല''; ഹിന്ദി വിവാദത്തില്‍ കമല്‍ ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നാനാത്വത്തില്‍ ഏകത്വം എന്നത് രാജ്യം റിപ്പബ്ലിക് ആയ സമയത്ത് നാം നമുക്കു തന്നെ നല്‍കിയ ഉറപ്പാണെന്നും ഒരാള്‍ക്കും അതു ലംഘിക്കാനാവില്ലെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

''ഇന്ത്യ റിപ്പബ്ലിക് ആയ സമയത്ത് നാം നമ്മളോടു തന്നെ ചെയ്ത വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വം എന്നത്. ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും അതു തകര്‍ക്കാനാവില്ല. നമ്മള്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ മാതൃഭാഷ തമിഴ് തന്നെയായിരിക്കും'' കമല്‍ഹാസന്‍ പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ 2017ലെ ജെല്ലിക്കെട്ടു സമരത്തേക്കാള്‍ വലിയ പ്രക്ഷോഭമായിരിക്കും സംഭവിക്കുകയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. '' അന്നത്തേത് ഒരു പ്രക്ഷോഭം മാത്രമായിരുന ്‌നു, ഭാഷയ്ക്കു വേണ്ടിയുള്ളത് അതിനേക്കാള്‍ വലുതായിരിക്കും'' സോഷ്യല്‍ മീഡിയ വിഡിയോയില്‍ കമല്‍ പറഞ്ഞു.

അത്തരമൊരു സമരത്തിലേക്ക് തമിഴ്‌നാടോ ഇന്ത്യയോ പോകാതിരിക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ ദേശീയ ഗാനം എഴുതിയത് ബംഗാളിയിലാണ്. ഭൂരിഭാഗം പേരുടെയും മാതൃഭാഷയല്ല അത്. അഭിമാനത്തോടെ തന്നെയാണ് ബംഗാളിയില്‍ എഴുതപ്പെട്ട ദേശീയ ഗാനം നമ്മള്‍ പാടുന്നത്. കാരണം അതു ദേശീയ ഗാനമാണ്- കമല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു