ദേശീയം

കൗമാരക്കാരിയായ മകളെ അമ്മ ഒരു ലക്ഷത്തിന് വിറ്റു; രക്ഷപ്പെട്ട് തിരിച്ചെത്തി, ഒരു വയസുകാരനായ സഹോദരനേയും വിറ്റെന്ന് പെണ്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഒരു ലക്ഷം രൂപയ്ക്ക് 15 കാരിയായ മകളെ കുട്ടിക്കടത്തുകാര്‍ക്ക് വിറ്റ് അമ്മ. കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടിയെ അമ്മ വിറ്റത്. പെണ്‍കുട്ടി അവിടെനിന്ന് രക്ഷപ്പെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്. ഒരു മാസം മുന്‍പ് ഒരു വയസുള്ള തന്റെ അനിയനേയും അമ്മ വിറ്റെന്നും പെണ്‍കുട്ടി പറഞ്ഞു. 

ബധര്‍പൂരിലെ സഹോദരിയുടെ വീട്ടില്‍ പോകാന്‍ എന്നു പറഞ്ഞാണ് അമ്മ മകളെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് മകളെ കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന ഒരാളുടെ അടുക്കലേക്ക് കുഞ്ഞിനെ എത്തിച്ച ശേഷം എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞ് അവര്‍ പോവുകയായിരുന്നു. അയാള്‍ വീട്ടിലേക്ക് കൊണ്ടുപോകും എന്നാണ് മകളോട് പറഞ്ഞത്.

എന്നാല്‍ അയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. അവിടെ നിരവധി പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. വിവാഹ വേഷം നല്‍കിയ ശേഷം പെണ്‍കുട്ടിയോട് റെഡിയാകാന്‍ ആവശ്യപ്പെടുകയായിരുന്നു. അവരാണ് തന്റെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് തന്നെ വിറ്റെന്ന് കുട്ടിയോട് പറഞ്ഞത്. അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി എങ്ങനെയോ തന്റെ വീട് ഇരിക്കുന്ന സ്ഥലത്ത് എത്തി. അയല്‍വാസികളോട് കുട്ടി സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 

അമ്മയേക്കും രണ്ടാം അച്ഛനും സഹോദരങ്ങള്‍ക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അമ്മ വലിയ കടക്കെണിയിലായിരുന്നെന്നും അതിനാലാണ് തന്നെ വിറ്റത് എന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കേസ് എടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍