ദേശീയം

മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ ; പ്രതിഷേധം; വിവാദം

സമകാലിക മലയാളം ഡെസ്ക്

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ ട്വീറ്റ്. മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് മോദിയെ രാഷ്ട്രപിതാവെന്ന് അഭിസംബോധന ചെയ്തത്. മോദിയെ 'ഫാദര്‍ ഓഫ് അവര്‍ കണ്‍ട്രി' എന്നാണ് അമൃത വിശേഷിപ്പിച്ചത്. 

മോദിക്ക് ജന്മദിനാശംസകള്‍ നേരുന്ന വിഡിയോ കൂടി  ചേര്‍ത്തായിരുന്നു അമൃതയുടെ വിവാദ ട്വീറ്റ്. പുറത്തുവിട്ട് ഉടന്‍ തന്നെ ട്വീറ്റ് വന്‍ വിവാദമായി. മഹാത്മാഗാന്ധി മാത്രമാണ് രാഷ്ട്രപിതാവെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മറുപടി ട്വീറ്റുകളേറെയും.  മോദിയെ മഹത്വവല്‍ക്കരിക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണെന്നും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. നേരത്തെയും വിവാദ ട്വിറ്റുകളുടെ പേരില്‍ അമൃത വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്