ദേശീയം

'കറണ്ട് പോയ തക്കത്തിൽ' ഒന്നരലക്ഷം രൂപയുടെ താലിമാല കാള തിന്നു, ചാണകത്തിൽ തപ്പി എട്ടുദിവസം കാത്തിരിപ്പ്; ഒടുവിൽ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വീട്ടിൽ നടത്തിയ പൂജയുടെ ഇടയ്ക്ക് കാള  ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല തിന്നു. ചാണകത്തിലൂടെ കിട്ടുമെന്ന പ്രതീക്ഷയിൽ എട്ടുദിവസം കാത്തിരിന്നുവെങ്കിലും ശ്രമം വിഫലമായി. തുടർന്ന് ശസ്ത്രക്രിയ നടത്തിയ മാല പുറത്തെടുത്തു. 

മഹാരാഷ്ട്രയിലാണ് അഹമ്മദ്നഗറിലെ റെയ്റ്റി വാഗപൂർ ഗ്രാമത്തിലാണ് സംഭവം. മഹാരാഷ്ട്രയിലെ പ്രശസ്തമായ ആഘോഷമാണ് പോള. ഇതിന്റെ ഭാഗമായി വീട്ടിലുള്ള സ്വർണ്ണാഭരണങ്ങൾ ഒരു തട്ടിലാക്കി കാളയുടെ തലയിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കും. ഇതിനിടെയാണ് കാള സ്വർണമാല വിഴുങ്ങിയത്. 

അവിടുത്തെ കർഷകനായ ബാബുറാവു ഷിൻഡയും ഭാര്യയും ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന മംഗൾസൂത്ര കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങിക്കുകയായിരുന്നു ഷിൻഡയുടെ ഭാര്യ. പെട്ടന്നാണ് കറണ്ട് പോയത്. മെഴുകുത്തിരി എടുക്കാൻ ഇവർ മാല മധുരചപ്പാത്തി നിറച്ച പാത്രത്തിൽവെച്ച ശേഷം അടുക്കളയിലേക്ക് പോയി. ഈ പാത്രം കാളയുടെ മുന്നിലായിരുന്നുവെച്ചിരുന്നത്. മെഴുകുത്തിരിയെടുത്ത്  തിരികെ വന്നപ്പോഴേക്കും പാത്രം കാലി. ചപ്പാത്തിയോടൊപ്പം താലിമാലയും കാള അകത്താക്കി. 

ഉടൻ തന്നെ ഇവർ ഭർത്താവിനെ വിളിച്ചുവരുത്തി. ഇരുവരും കാളയുടെ വായിൽ കയ്യിട്ട് നോക്കിയിട്ടും മാല ലഭിച്ചില്ല. കാള ചാണകമിടുമ്പോൾ കിട്ടുമായിരിക്കുമെന്ന പ്രതീക്ഷയിൽ എട്ട് ദിവസത്തോളം നിരീക്ഷിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. ഒടുവിൽ ഒൻപതാം ദിവസം ഇവർ കാളയെ അടുത്തുള്ള മൃഗഡോക്ടറെ കാണിച്ചു. മെറ്റൽ ഡിക്റ്റെക്ടർ കൊണ്ട് പരിശോധിച്ചപ്പോൾ മാല വയറിനുള്ളിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ശസ്ത്രക്രിയ നടത്തി മാല പുറത്തെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്