ദേശീയം

ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; സ്വകാര്യഭാഗത്ത് ചിരട്ട കഷ്ണം കയറ്റി; ക്രൂരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ജോലി കഴിഞ്ഞ് മടങ്ങിയ 36 കാരനെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. മുംബൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി. തിങ്കളാഴ്ച രാത്രി മുംബൈയിലെ വാഷിയില്‍ വെച്ചാണ് യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. 

സ്വകാര്യ കമ്പനിയിലെ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന യുവാവ് ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയില്‍ സിഗററ്റിന് വേണ്ടി തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. മരങ്ങള്‍ക്കിടയിലേക്ക് കൊണ്ടുപോയ യുവാവിനെ യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന്പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. പീഡനം ചെറുത്ത യുവാവിനെ അക്രമി സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. യുവാവിന്റെ സ്വകാര്യഭാഗത്ത് പൊട്ടിയ ചിരട്ട കഷ്ണങ്ങള്‍ കയറ്റിയെന്നും പൊലീസ് വ്യക്തമാക്കി. 

രാത്രി വൈകിയിട്ടും യുവാവ് വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തടാകക്കരയില്‍ അവശനിലയില്‍ യുവാവിനെ കണ്ടെത്തിയത്. 25നും 30 നും ഇടയില്‍ പ്രായമുള്ള അഞ്ച് പേരാണ് തന്നെ ലൈംഗീകതിക്രമത്തിന് ഇരയാക്കിയത് എന്ന് യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും മൊഴി നല്‍കി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വാഷി പോലീസ് 377 ആം വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥലത്തെ സി സി ടിവി ദൃശ്യങ്ങള് പരിശോധിച്ച് അഞ്ചംഗ ആക്രമിസംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്