ദേശീയം

ധാരാവിയിലും കോവിഡ്; 56കാരനും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജനസാന്ദ്രത വളരെയേറിയ മുംബൈ ധാരാവി ചേരി മേഖലയിൽ  കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 56കാരനും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനുമാണ് കോവിഡ് ബാധിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 

56കാരന്റെ കുടുംബാംഗങ്ങളായ 10 പേരെ സമ്പർക്കവിലക്കിൽ നിർത്തിയിട്ടുണ്ട്. രോഗബാധിതൻ താമസിച്ച കെട്ടിടം അടച്ചുപൂട്ടി. ഇവിടുത്തുകാർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അധികൃതർ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയാറാക്കുകയാണ്. 

ധാരാവി ചേരി മേഖലയിൽ 613 ഹെക്ടർ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഇവിടെ കോവിഡ് വ്യാപനം ഗുരുതര സാഹചര്യമുണ്ടാക്കുമെന്നതിനാൽ അധികൃതർ കനത്ത ജാഗ്രതയിലാണ്. 

മുംബൈ നഗരം രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്ര‍യിൽ റിപ്പോർട്ട് ചെയ്ത 320 കോവിഡ് കേസുകളിൽ പകുതിയും മുംബൈ നഗരത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി