ദേശീയം

ജൂണ്‍ 30 വരെ ച്യുയിംഗത്തിന് നിരോധനം; കോവിഡ് വ്യാപനം തടയാന്‍ ഹരിയാന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. പൊതുഇടങ്ങളില്‍ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെയാണ് നിരോധനം.

ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരം കടന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 2069 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്്. 155 പേര്‍ രോഗമുക്തി നേടി. 53 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാള്‍്ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്റ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 13,000 പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കോവിഡ് 19 വ്യാപനം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിന്റെ താല്‍പര്യപ്രകാരമാണ് തീരുമാനമെടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്