ദേശീയം

ഏപ്രിൽ 30 വരെ സർവീസ് ഇല്ല ;  ടിക്കറ്റ്‌  ബുക്കിങ് നിര്‍ത്തിവെച്ചതായി എയര്‍ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയർ ഇന്ത്യ ഈ മാസം 30 വരെ സർവീസ് നടത്തില്ല. ഏപ്രില്‍ 30 വരെയുള്ള വിമാന ടിക്കറ്റ്‌  ബുക്കിങ് നിര്‍ത്തിവെച്ചതായി എയര്‍ഇന്ത്യ അറിയിച്ചു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14-ന് ശേഷമുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ആഭ്യന്തര-അന്തരാഷ്ട്ര സര്‍വീസുകളുടെ ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഏപ്രില്‍ 14 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏപ്രില്‍ 14-ന് ശേഷം ഏത് തീയതിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള വ്യക്തമാക്കിയിരുന്നു.

ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. ഇതിനിടെ യുഎയില്‍ നിന്നുള്ള എമിറേറ്റ്‌സിന്റെ പ്രത്യേക വിമാനത്തിന് ഇന്ത്യ ഇതുവരെയും ഇന്ത്യ അനുമതി നല്‍കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍