ദേശീയം

ലോക്ക്ഡൗൺ ലംഘനം; 66,000 പേര്‍ക്കെതിരെ എഫ് ഐ ആര്‍; 10,000 വാഹനങ്ങൾ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് 66,000 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. 10,000 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിന് 40എഫ് ഐ ആറുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  ഐപിസി സെക്ഷന്‍ 188 പ്രകാരം 3350 എഫ് ഐ ആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഡല്‍ഹിയില്‍ 445 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് ആറ് പേരാണ് ഇവിടെ മരിച്ചത്. ഇവരില്‍ അഞ്ച് പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഡല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍