ദേശീയം

'വരൂ നമുക്ക് ദീപം തെളിയിക്കാം'; വാജ്പേയിയുടെ കവിത പങ്കിട്ട് നരേന്ദ്ര മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കവിത ആലപിക്കുന്നതിന്റെ വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം ഉറപ്പു നല്‍കണമെന്ന നിലയിൽ ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. 

'വരൂ നമുക്ക് ദീപം തെളിയിക്കാം' എന്ന വരി ഉള്‍പ്പെടുന്ന കവിതയാണ് വാജ്പേയി ആലപിക്കുന്നത്. ഈ വരികൾ കുറിപ്പാക്കിയാണ് പ്രധാനമന്ത്രി വീഡിയോ പങ്കിട്ടത്.

ഒൻപത് മണി മുതല്‍ ഒമ്പത് മിനിറ്റ് നേരമാണ് ദീപം തെളിയിക്കേണ്ടത്. ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്, മൊബൈൽ ഫ്ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒന്നിച്ച് തെളിയുന്ന വെളിച്ചത്തില്‍, ആ തേജസില്‍ എല്ലാവരുടേയും ഉള്ളില്‍ ഐക്യത്തിന്റെ വെളിച്ചം നിറയുമെന്നും ഒറ്റക്കാണ് എന്ന തോന്നല്‍ ദൂരീകരിക്കപ്പെടുമെന്നുമാണ് ദീപം തെളിയിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ