ദേശീയം

അനധികൃതമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമം; എട്ട് പേർ പിടിയിൽ; തബ്‌ലീ​ഗില്‍ പങ്കെടുത്തതായി സംശയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ അനധികൃതമായി മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച എട്ട് യാത്രക്കാരെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് പിടികൂടി. മലേഷ്യൻ പൗരന്മാരായ ഇവര്‍ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ്‌ ജമാ അത്തില്‍ പങ്കെടുത്തതായി സംശയിക്കപ്പെടുന്നു. 

ഇന്ത്യയില്‍ കുടുങ്ങിക്കിടന്ന മലേഷ്യൻ പൗരന്മാർക്കായി ന്യൂഡല്‍ഹിയില്‍ നിന്ന് ക്വാലാലംപൂരിലേയ്ക്ക് മലിന്‍ഡോ എയല്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഏര്‍പ്പടാക്കിയിരുന്നു. ഈ വിമാനത്തിൽ കയറാനാണ് ഇവർ എത്തിയത്. 

എട്ട് പേരും ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ച് താമസിക്കുകയും വിമാനത്താവളത്തില്‍ ഒത്തുചേരുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ഇവര്‍ പങ്കെടുത്തിരിക്കാമെന്നും കരുതുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്