ദേശീയം

കോവിഡ് പരത്തുന്നു എന്ന് പറഞ്ഞ് നാട്ടുകാരുടെ ആക്ഷേപം; രോഗമില്ലെന്ന് സ്ഥിരീകരിച്ച ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഷിംല:  ഹിമാചല്‍ പ്രദേശില്‍ കോവിഡ് രോഗം പരത്തുന്നു എന്ന ആക്ഷേപത്തില്‍ മനംനൊന്ത് ക്ഷീരകര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ പാല്‍ വാങ്ങാന്‍ തയ്യാറാവാതിരിക്കുന്നതിലും
കോവിഡ് രോഗം പരത്തുന്നു എന്ന ആക്ഷേപത്തിലും മനംനൊന്ത് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഹിമാചല്‍പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. ഏപ്രില്‍ രണ്ടിനാണ് ദില്‍ഷാദ് മുഹമ്മദിനെ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയില്‍ കൊണ്ടുപോയത്. തുടര്‍ന്ന് പുറത്തുവന്ന പരിശോധന ഫലം അനുസരിച്ച് ഇദ്ദേഹത്തിന് രോഗമില്ലെന്ന്് കണ്ടെത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ കോവിഡ് രോഗം പരത്തുന്നു എന്ന് ആരോപിച്ച പ്രദേശവാസികള്‍ ഇദ്ദേഹത്തെ ആക്ഷേപിക്കാന്‍ തുടങ്ങി. ഇതിന് പുറമേ ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പാല്‍ വാങ്ങാന്‍ നാട്ടുകാര്‍ തയ്യാറുമായില്ല. ഇതില്‍ മനംനൊന്താണ് ഇദ്ദേഹം വീട്ടില്‍ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. 

നിസ്‌കാരത്തിന് എന്ന് പറഞ്ഞു മുറി അകത്തുനിന്ന് പൂട്ടിയ ദില്‍ഷാദ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന്് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ദില്‍ഷാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത