ദേശീയം

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്തതില്‍ വീഴ്ച, പോളിത്തീന്‍ കവര്‍ തുറന്ന് മതാചാരപ്രകാരം സംസ്‌കരിച്ചു; 50 പേര്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്തതില്‍ വീഴ്ച. 75കാരന്റെ സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തി. സംഭവം വിവാദമായതോടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 50 പേരെ നിരീക്ഷണത്തിലാക്കി.

 വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. സുരക്ഷാകവചമായ പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹം മതാചാരപ്രകാരമാണ് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ മരിച്ചയാളുടെ പരിശോധനാഫലം ലഭിച്ചിരുന്നില്ല. 

അതേസമയം തമിഴ്‌നാട്ടില്‍ ഇന്നുമാത്രം കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയും തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശിയായ 51 കാരനും തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 53 കാരിയുമാണ് ഇന്നലെ മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്