ദേശീയം

'വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികള്‍ക്ക്' തിരിച്ചടി; സമൂഹമാധ്യമങ്ങളില്‍ വരുന്ന 80ശതമാനം കൊറോണ വിവരങ്ങളും തെറ്റാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു, സര്‍വേ

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും വാര്‍ത്തകളും ബഹുഭൂരിപക്ഷവും വ്യാജമാണെന്ന് ആളുകള്‍ വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങളില്‍  50 മുതല്‍ 80 ശതമാനം വരെ വ്യാജവാര്‍ത്തകളാണെന്ന് ആളുകള്‍ വിശ്വസിക്കുന്നതായി നാഗ്പുര്‍ സര്‍വകലാശലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം നടത്തിയ സര്‍വേയില്‍ പറയുന്നു.

മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ രാജ്യത്തെ വിവിധിയിടങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട 1200 ഓളം പേരിലാണ് സര്‍വേ നടത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വാര്‍ത്തകളുടെ നിജസ്ഥിതി കണ്ടെത്താന്‍ പത്രങ്ങളേയും അതിന്റ ഇപേപ്പറുകളെയുമാണ് കൂടുതലും ആശ്രയിക്കുന്നതെന്നും സര്‍വേ പറയുന്നു.

സര്‍ക്കാര്‍ സ്വകാര്യ മേഖകളിലെ തൊഴിലാളികള്‍, വീട്ടമ്മമാര്‍, പ്രൊഫഷണലുകള്‍,വിദ്യാര്‍ഥികള്‍ തുടങ്ങിയവരിലാണ് സര്‍വേ നടത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ കൂടുതല്‍ ലഭിക്കുമെന്ന് അറിയാമെങ്കിലും വലിയൊരു വിഭാഗം ആളുകളും വിവരങ്ങള്‍ തേടാന്‍ അതിനെ മാത്രം ആശ്രയിക്കുന്നുണ്ടെന്ന് പഠനം നടത്തിയ മാസ്‌കമ്മ്യൂണിക്കേഷന്‍ മേധാവി ഡോ.മോയിസ് മന്നാന്‍ ഹഖ് പറഞ്ഞു.

വാര്‍ത്ത തെറ്റോ വ്യാജമോ ആണെന്ന് എങ്ങനെ കണ്ടെത്തിയെന്നുള്ള ചോദ്യത്തിന് 39 ശതമാനം ആളുകളും മറുപടി നല്‍കിയത് പത്രമാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാരിന്റെ വിശദീകരണങ്ങള്‍ കണ്ട ശേഷമാണെന്നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി