ദേശീയം

പ്രത്യേക വിമാനത്തിൽ തിരിച്ചുപോകാൻ എത്തി, പട്ടികയിൽ പേരില്ലെന്നറിഞ്ഞ് മലേഷ്യൻ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പേരില്ലെന്നറിഞ്ഞ് മലേഷ്യൻ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മലേഷ്യൻ സ്വദേശികളായ സുബ്രഹ്മണ്യൻ (65), ലളിത (55) എന്നിവരാണ് ഉറക്ക​ഗുളിക കഴിച്ച് മരിക്കാനൊരുങ്ങിയത്. 

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ദമ്പതികൾ തമിഴ്നാട്ടിൽ കുടുങ്ങിയത്. തുടർന്ന് മലേഷ്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തങ്ങളുടെ പേര് യാത്രക്കാരുടെ പട്ടികയിൽ ഇല്ലെന്ന് ഇവർ അറിയുന്നത്. ആത്മഹത്യാശ്രമം ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻതന്നെ ഇരുവരെയും വിമാനത്താവളത്തിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. ഇവർക്ക് ഇതേ വിമാനത്തിൽ തന്നെ സീറ്റ് അനുവദിച്ച് കയറ്റി അയച്ചു. 

പട്ടികയിൽ പേരില്ലാത്തതു സംബന്ധിച്ച് ഇവർ എംബസി അധികൃതരോട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് അധികൃതർ വിമാനക്കമ്പനിയുമായി സംസാരിച്ചശേഷം ഇരുവർക്കും സീറ്റ് അനുവദിച്ച് മടക്കിയയക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് പ്രത്യേക വിമാനങ്ങളാണ് യാത്രക്കാരെയുമായി തിരുച്ചിറപ്പള്ളിയിൽനിന്ന് മലേഷ്യയിലേക്ക് പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്