ദേശീയം

രോഗപ്പകര്‍ച്ചയില്‍ വര്‍ധന; 24 മണിക്കൂറിനുളളില്‍ 693 പേര്‍, കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും പുരുഷന്മാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ, 693പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4067 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 109 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തെ കോവിഡ് കേസുകളില്‍ 1445 എണ്ണവും തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടാണ്. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 25000 പേര്‍ നിരീക്ഷണത്തിലാണ്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സന്ദര്‍ശിച്ച ഹരിയാനയിലെ അഞ്ചു ഗ്രാമങ്ങള്‍ അടച്ചുപൂട്ടിയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ മൊത്തം കോവിഡ് ബാധിതരില്‍ 76 ശതമാനം പേരും പുരുഷന്മാരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 63 ശതമാനവും 60 വയസ്സിന് മുകളിലുളളവരാണ്. 40-60 പ്രായപരിധിയിലുളളവരാണ് 30 ശതമാനം. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ 40 വയസ്സില്‍ താഴെയുളളവര്‍ ഏഴു ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'