ദേശീയം

മുഖാവരണം കൊണ്ട് മാത്രം കോവിഡിനെ പൂര്‍ണമായി പ്രതിരോധിക്കാമെന്ന് കരുതരുത്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖാവരണം കൊണ്ട് മാത്രം കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. കൈ സോപ്പിട്ട് കഴുകലും സാമൂഹിക അകലം പാലിക്കലും ദുഷ്‌കരമായ ഇടങ്ങളില്‍ മുഖാവരണത്തിന്റെ ഉപയോഗത്തെ ന്യായീകരിക്കാം. എന്നാല്‍ മുഖാവരണം ഒന്നു കൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാമെന്ന് കരുതരുതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. 4421 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യ നിലവില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ ഇടയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രത്യേക മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)