ദേശീയം

'കൊറോണ വിവരങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത് നിരോധിച്ചു'; വൈറലായി വ്യാജ സന്ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; കൊറോണ വിവരങ്ങള്‍  വ്യക്തികള്‍ വാട്‌സാപ്പുകള്‍ വഴി പ്രചരിപ്പിക്കുന്നത് നിരോധിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കി എന്നു പറഞ്ഞുകൊണ്ടാണ് വാർത്ത. എന്നാൽ ഇത് വ്യാജവാർത്തയാണെന്നാണ് റിപ്പോർട്ടുകൾ. 

ലൈവ്‌ലോ വെബ്‌സൈറ്റിന്റെ  ലിങ്കിനൊപ്പമാണ് സന്ദേശം പ്രചരിച്ചത്. എന്നാൽ ഇത് വ്യാജ വാർത്തയാണ് എന്ന് വ്യക്തമാക്കി ലൈവ് ലോ തന്നെ രം​ഗത്തെത്തുകയായിരുന്നു. സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്. 

ദുരന്ത നിവാരണ നിയമം രാജ്യത്ത് നടപ്പിലാക്കിയെന്നും ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ഈ നിര്‍ദ്ദേശം അംഗങ്ങള്‍ക്ക് കൈമാറണമെന്നും വാട്‌സാപ്പ് ഗ്രൂപ്പുകളെ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും വ്യാജ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍