ദേശീയം

ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി പഞ്ചാബ്; നിയന്ത്രണം നീട്ടുന്ന ആദ്യ സംസ്ഥാനം 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്ത് ആദ്യമായി ലോക്ക് ഡൗണ്‍ നീട്ടുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും വിദഗ്ദരുടെ അഭിപ്രായവും പരിഗണിക്കും. 

കോവിഡ് പ്രതിസന്ധിയില്‍ രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കണമെന്ന് ചില പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്