ദേശീയം

ഛത്തീസ്ഗഡില്‍ നിന്ന് ആശ്വാസവാര്‍ത്ത; കോവിഡ് ബാധിച്ച 11പേരില്‍ 9പേര്‍ക്കും രോഗം ഭേദമായി; ഒരാള്‍ ഉടനെ ആശുപത്രി വിടുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോവിഡ് 19 ബാധിച്ച പതിനൊന്ന് പേരില്‍ ഒന്‍പത് പേര്‍ക്കും രോഗം ഭേദമായെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഒരാള്‍ ഉടനെ ആശുപത്രി വിടും. കഴിഞ്ഞ രാത്രിയാണ് പതിനൊന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശം പൂര്‍ണമായി ലോക്ക്ഡൗണിലാണ്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ 540 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് രോഗബാധ മഹാരാഷ്ട്രയിലാണ് ഏറെ വ്യാപിക്കുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ 690 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതു നില്‍ക്കുന്ന ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. ഡല്‍ഹിയില്‍ തീവ്ര രോഗവ്യാപന സാധ്യതയുള്ള 20 ഹോട്ട്‌സ്‌പോട്ടുകള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തി സീല്‍ ചെയ്തിരുന്നു. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്