ദേശീയം

മുഖാവരണം ധരിക്കാതെ പുറത്തിറങ്ങി; ഡല്‍ഹിയില്‍ 32പേര്‍ക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 32 പേര്‍ക്കെതിരെ കേസെടുത്തു. ഡല്‍ഹിയില്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് സംഭവം. 

കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് വീടിന് പുറത്ത് ഇറങ്ങുമ്പോള്‍ മുഖാവരണം ധരിക്കണമെന്നത് ഉള്‍പ്പെടെയുളള നിയന്ത്രങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയത്. ഇത് ലംഘിച്ചവര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് നടപടി സ്വീകരിച്ചത്.

ഡല്‍ഹിയില്‍ മാത്രം 720 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 25 ആയി വര്‍ധിപ്പിച്ചു. അതായത് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുളള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു