ദേശീയം

സെപ്റ്റംബറില്‍ കോവിഡ് രാജ്യത്ത് പാരമ്യത്തില്‍ എത്തും; 58 ശതമാനം ജനങ്ങളെയും ബാധിക്കും: മുന്നറിയിപ്പുമായി അമരീന്ദര്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് രോഗബാധ രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മുന്നറിയിപ്പ്. രാജ്യത്തെ 58 ശതമാനം ജനങ്ങളെ കോവിഡ് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യവിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ചാണ് അമരീന്ദര്‍ സിങ്ങ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ 80 മുതല്‍ 85 ശതമാനം വരെ ജനങ്ങളെ രോഗം ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കണക്കുകൂട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് ഭീകരമായ അവസ്ഥയായിരിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കുന്നു.

പഞ്ചാബില്‍ നിലവില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 27പേര്‍ക്ക് വിദേശ യാത്രയോ രോഗി സമ്പര്‍ക്കമോ ഇല്ലാതെയാണ് കൊറോണ ബാധിച്ചത്. ഇത് സാമൂഹിക വ്യാപനമാണെന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും