ദേശീയം

'അത് എന്റെ വാക്കുകള്‍ അല്ല, ഞാന്‍ അങ്ങനെ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല' ; വിശദീകരണവുമായി രത്തന്‍ ടാറ്റ

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് തന്റെ പേരില്‍ വ്യാപകമായി പ്രചരിച്ച വാക്കുകള്‍ തള്ളി രത്തന്‍ ടാറ്റ. അതു താന്‍ പറഞ്ഞതോ എഴുതിയതോ അല്ലെന്ന് രത്തന്‍ ടാറ്റ ട്വിറ്ററില്‍ വിശദീകരിച്ചു. രത്തന്‍ ടാറ്റയുടെ പേരിലുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട പശ്ചാാത്തലത്തിലാണ് വിശദീകരണം.

'ഇത് എന്റെ വാക്കുകള്‍ അല്ല. ഞാന്‍ പറഞ്ഞതോ എഴുതിയതോ അല്ല. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഔദ്യോഗിക ചാനലുകളിലൂടെയാണ് അതു ചെയ്യുക. എല്ലാവരും സുരക്ഷിതരായിരിക്കുക'' - രത്തന്‍ ടാറ്റ ട്വീറ്റില്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധി എളുപ്പം മറികടക്കുമെന്നും മനുഷ്യന്റെ സ്ഥിരോത്സാഹത്തെക്കുറിച്ചും കൂട്ടായ പ്രയത്‌നത്തെക്കുറിച്ചും അറിയാത്ത 'വിദഗ്ധരാണ്' തകര്‍ച്ച പ്രവചിക്കുന്നതെന്നും ആയിരുന്നു ടാറ്റയുടെ പേരില്‍ പ്രചരിച്ച സന്ദേശം. അങ്ങേറ്റയം പ്രചോദനം ഉണ്ടാക്കുന്നത് എന്ന വിശേഷണത്തോടെയായിരുന്നു പലരും സന്ദേശം  ഷെയര്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി