ദേശീയം

മത്സ്യമേഖലയ്ക്ക് ലോക്ക്ഡൗണില്ല; മീന്‍പിടിത്തത്തിനും വിൽപനയ്ക്കും അനുമതി, മത്സ്യക്കൃഷിയും നടത്താം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്താകമാനം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കി. ഇതുസംബന്ധിച്ച ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീന്‍പിടിത്തം, മത്സ്യക്കടത്ത്, മത്സ്യക്കൃഷി എന്നിവയ്ക്കാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്.  പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇളവ് ബാധകമാണ്. 

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.  എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനുംവേണ്ട നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ഓർമ്മപ്പെടുത്തി. സ്ഥാപനങ്ങളുടെ മേധാവിമാര്‍ക്കാണ് ഇത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം 

ഇതിനുപുറമേ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. കാര്‍ഷിക യന്ത്രങ്ങളും അവയുടെ സ്‌പെയര്‍പാര്‍ട്‌സും വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. പൊലീസ്, മാധ്യമങ്ങള്‍, ആരോഗ്യം, അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും അവയുടെ ഓാണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും നേരത്തെ ലോക്ക്ഡൗണില്‍ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്