ദേശീയം

ഹോട്ട്‌സ്‌പോട്ടായി ധാരാവി ; 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; റോഡ് അടച്ചു, നിയന്ത്രണം കര്‍ശനമാക്കി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം  43 ആയി. നാലുപേര്‍ ഇവിടെ വൈറസ് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

വൈറസ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ധാരാവിയില്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണം ശക്തമാക്കി. ഇവിടത്തേക്കുള്ള റോഡുകള്‍ പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചു. നിരീക്ഷണത്തിനായി പൊലീസിനെയും സര്‍ക്കാര്‍ നിയോഗിച്ചു.

സംസ്ഥാനത്തെ മറ്റ് കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായ നാഗ്പൂരിലെ സത്രഞ്ജിപുര, മോമിന്‍പുര എന്നിവിടങ്ങളിലേക്കുള്ള വഴികളും പൊലീസ് അടച്ചു. ഇവിടെയും നിരീക്ഷണത്തിനായി പൊലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1761 ആയി. 127 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്