ദേശീയം

ഉജ്വല പദ്ധതിക്കാർക്ക് ജൂൺ 30 വരെ പാചകവാതകം സൗജന്യം; ഈ മാസം ബുക്ക് ചെയ്തത് 1.28 കോടി പേർ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഉജ്വല ഗുണഭോക്താക്കൾക്കു ജൂൺ 30 വരെ പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നു കേന്ദ്രം. ഈ മാസം 1.28 കോടി സിലിണ്ടറുകളാണ് ഉജ്വല ഗുണഭോക്താക്കൾ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ 85 ലക്ഷത്തോളം വിതരണം ചെയ്തു. 

നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്നതാണ് ഉജ്വല യോജന പദ്ധതി. രാജ്യത്ത് 27.87 കോടി എൽപിജി ഉപയോക്താക്കളിൽ 8 കോടിയിൽപരം ആളുകൾ ഉജ്വല ഗുണഭോക്താക്കളാണ്. 

കൊറോണ വൈറസ് മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാനാണ് രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചത്. കേന്ദ്രധനമന്ത്രാലയം പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിലാണ് ഈ പ്രഖ്യാപനം. നിലവിൽ പ്രതിദിനം 50 – 60 ലക്ഷം സിലണ്ടറുകൾ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി