ദേശീയം

ഒരു ഡോക്ടര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയില്‍ ഒരു ഡോക്ടര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരികരിച്ചത്. ഇതേത്തുടര്‍ന്ന് ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ 22 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായി.  

മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പൂനെ റൂബി ഹാള്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റീന്‍ ചെയ്തു. മുംബൈ ധാരാവിയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇന്നലെ 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 1154 ആയി. രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9152 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍