ദേശീയം

ലോക്ക്ഡൗണിനിടെ ഗാര്‍ഹിക കലാപം; മൂന്ന് വയസുകാരിയെ കഴുത്തറുത്ത് കൊന്നു, യുവതി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

മൈസൂരു: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. മൈസൂരുവിലെ പെരിയപട്ടണത്തായിരുന്നു സംഭവം.

സ്ത്രീധനപീഡനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണ ഹെമ്മിഗെ സ്വദേശി സയ്യിദ് സദ്ദാമിന്റെ ഭാര്യ സീമ ബാനുവും(24) മകളുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

സദ്ദാമും സീമ ബാനുവും തമ്മില്‍ രാവിലെ ഒരു സ്വര്‍ണാഭരണത്തെച്ചൊല്ലി വഴക്കുണ്ടായതായി പറയുന്നു. തുടര്‍ന്ന് സദ്ദാമും മാതാപിതാക്കളും കൃഷിയിടത്തേക്കുപോയി. ഇതിനിടെയാണ് സീമ ബാനു കടുംകൈക്ക് തുനിഞ്ഞതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ കഴുത്തറുത്തുകൊന്നശേഷം യുവതി ജീവനൊടുക്കുകയായിരുന്നെന്ന് പെരിയപട്ടണ എസ്.ഐ. ഗണേഷ് പറഞ്ഞു. യുവതിക്കേറ്റ പീഡനമാണ് കടുംകൈയിലേക്കു നയിച്ചതെന്നും അറിയിച്ചു.

സ്ത്രീധനപീഡനമാണ് സംഭവത്തിനുപിന്നിലെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിനല്‍കി. ഇതേത്തുടര്‍ന്നാണ് സയ്യിദ് സദ്ദാമിനെയും സദ്ദാമിന്റെ മാതാവ് ഹസീനയെയും അറസ്റ്റു ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി