ദേശീയം

സാനിറ്റൈസറിന്റെ കുറവേ ഉണ്ടായിരുന്നുള്ളു, അതും വന്നു! കുഞ്ഞിന് അണുനാശിനിയുടെ പേരിട്ട് മാതാപിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

കൊറോണക്കാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് കോവിഡ്, കൊറോണ, ലോക്ക്ഡൗണ്‍ എന്നൊക്കെ പേരിടുന്നത് ഇന്ത്യയില്‍ പതിവായിരിക്കുകയാണ്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് സാനിറ്റൈസറും കടന്നുവന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരിലെ ദമ്പതികളാണ് പുതിയതായി പിറന്ന മകന് സാനിറ്റൈസര്‍ എന്ന് പേരിട്ടിരിക്കുന്നത്. 

കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന ശ്രമങ്ങളില്‍ ആകൃഷ്ടരായാണ് ഇത്തരത്തിലൊരു പേരിട്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. സഹരാന്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രില്‍ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അണുക്കളില്‍ നിന്ന് മുക്തമാക്കാന്‍ സഹായിക്കുന്നതാണ് സാനിറ്റൈസര്‍ എന്നതുകൊണ്ടാണ് കുഞ്ഞിന് ഇങ്ങനെയൊരു പേരിട്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്