ദേശീയം

കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളെ ക്വാറന്റൈനിലാക്കാന്‍ എത്തിയ മെഡിക്കല്‍ സംഘത്തിന് നേരെ ആക്രമണം; കല്ലേറ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആക്രമണം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള മെഡിക്കല്‍ സംഘത്തിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെയാണ് ചില പ്രദേശവാസികള്‍ ആക്രമണം അഴിച്ചുവിട്ടത്. അക്രമികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലേറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഇന്‍ഡോറിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളെ ക്വാറന്റൈന്‍ സെന്ററില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കാണ് മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയത്. ഇവരെ ആക്രമിക്കാന്‍ ആയിരകണക്കിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 

വീടിന്റെ മുകളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലേറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ ഒരു ഡോക്ടറും ഫാര്‍മസിസ്റ്റും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റൂ.പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്