ദേശീയം

എസ്എസ്‌സി പരീക്ഷാ തിയ്യതികള്‍ പുനഃക്രമീകരിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്‌സി) നടത്താനിരുന്ന പരീക്ഷകളുടെ തീയതികള്‍ പുനഃക്രമീകരിക്കും. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ പ്രത്യേക യോഗത്തിലാണ് തീരുമാനം. അപേക്ഷകര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണിത്.

കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2) തല പരീക്ഷ (ടയര്‍1) 2019, ജൂനിയര്‍ എന്‍ജിനീയര്‍ (പേപ്പര്‍1) പരീക്ഷ 2019, സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷ, 2019, 2018ലെ കംപെയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി തല പരീക്ഷയുടെ സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തീയതികളെ സംബന്ധിച്ച തീരുമാനം മേയ് മൂന്നിനുശേഷം കൈക്കൊള്ളും. പുതുക്കിയ പരീക്ഷാ തീയതികള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെയും, റീജനല്‍/സബ് റീജനല്‍ ഓഫിസുകളുടെയും വെബ്‌സൈറ്റുകളില്‍ വിജ്ഞാപനം ചെയ്യും.

മറ്റു പരീക്ഷകളുടെ പട്ടിക സംബന്ധിച്ച കമ്മിഷന്റെ വാര്‍ഷിക കലണ്ടറും പുനഃപരിശോധിക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എസ്എസ്‌സി ഉദ്യോഗസ്ഥരും ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ