ദേശീയം

സൂം ആപ്പ് സുരക്ഷിതമല്ല; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിന് സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൂം ആപ്പ് സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യത്തിനായി ഇത് ഉപയോഗിക്കരുത്. സ്വകാര്യവ്യക്തികള്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിച്ച ആപ്പുകളില്‍ ഒന്നാണ് സൂം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.  വീഡിയോ കോണ്‍ഫറന്‍സിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇതിനെ ആശ്രയിച്ചിരുന്നു. സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

ആപ്പ് ഉപയോഗിക്കുന്ന സ്വകാര്യവ്യക്തികള്‍ക്ക് 9 ഇന മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. ഓരോ തവണ ഉപയോഗിക്കുമ്പോഴും പുതിയ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്‌

<

p> 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍