ദേശീയം

മുന്‍ മുഖ്യമന്ത്രിയുടെ മകന് എന്ത് സാമൂഹ്യ അകലം! ലോക്ക്ഡൗണ്‍ ലംഘിച്ച് കുമാരസ്വാമിയുടെ മകന്റെ വിവാഹം

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കോവിഡ് 19നെ ചെറുക്കാനുള്ള ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹം. ബെംഗളൂരുവില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ഫാം ഹൗസില്‍ വെച്ചാണ് വെള്ളിയാഴ്ച രാവിലെ ആളുകളെ പങ്കെടുപ്പിച്ച് ചലച്ചിത്ര താരം കൂടിയായ നിഖിലിന്റെ വിവാഹം നടന്നത്. 

അതിഥികളില്ലാതെയാണ് എല്ലാ ആചാരങ്ങളും പാലിച്ച് വിവാഹം നടത്തിയതെന്നാണ് കുമാരസ്വാമി പറയുന്നത്. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാതെയാണ് ചടങ്ങുകള്‍ നടന്നതെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 

റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന ബെംഗളൂരുവില്‍ നിന്ന് മാറി തന്റെ മണ്ഡലമായ രാമനഗരയിലാണ് വിവാഹം നടത്തിയതെന്ന് കുമാരസ്വാമി വ്യക്തമാക്കി. 60-70 ആളുകള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. വീട്ടില്‍വെച്ച് വിവാഹം നടത്തിയാല്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കില്ല എന്ന് കണക്കാക്കിയാണ് ഫാം ഹൗസില്‍ വെച്ച് ചടങ്ങുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ  വിവാഹത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കുമാരസ്വാമിക്ക് എതിരെ ഒട്ടുംവൈകാതെ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ പറഞ്ഞു. മുഖ്യമന്ത്രി ആയിരുന്ന ഒരു നേതാവിന് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ സാധിക്കില്ലെന്നും ഇതിന് ഒഴിവുകഴിവുകള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം