ദേശീയം

കോവിഡ് ബാധിച്ച് മരിച്ചവരില്‍ 83 ശതമാനം പേരെയും മറ്റു ഗുരുതര രോഗങ്ങള്‍ അലട്ടിയിരുന്നു: കേന്ദ്രസര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ നല്ലൊരു ശതമാനം പേരെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. അതായത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ 83 ശതമാനം പേരെയും മറ്റു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് കോവിഡ് മരണനിരക്ക് 3.3 ശതമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ച്് മരിച്ചവരില്‍  45 വയസ്സില്‍ താഴെ ഉളളവരുടെ മരണനിരക്ക് 14.4 ശതമാനമാണ്. 45 നും 60നും ഇടയില്‍ പ്രായമുളളവരില്‍ ഇത് 10.3 ശതമാനവും 60 നും 75 നും ഇടയില്‍ പ്രായമുളളവരില്‍ 33.1 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.75 വയസ്സിന് മുകളില്‍ പ്രായമുളളവരാണ് മരിച്ചവരില്‍ ഏറെയും. 42.2 ശതമാനമാണ് മരണനിരക്കെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 991 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ സമയപരിധിയില്‍ 43 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി. നിലവില്‍ രാജ്യത്ത് 14378 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1992 പേര്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചവരില്‍ 13.85 ശതമാനം പേര്‍ക്കും രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

23 സംസ്ഥാനങ്ങളിലെ 47 ജില്ലകളില്‍ നിന്ന് അനുകൂലമായ വാര്‍ത്തയാണ് ലഭിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ, പുതുച്ചേരിയിലെ മാഹി, കര്‍ണാടകയിലെ കുടുക് എന്നിവിടങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റു ജില്ലകളില്‍ കഴിഞ്ഞ പതിനാല് ദിവസം ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും