ദേശീയം

ജാമിയ സംഘര്‍ഷം; ഷാര്‍ജില്‍ ഇമാമിന് എതിരെ രാജ്യദ്രോഹക്കുറ്റം; ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ്  കുറ്റപത്രം സമര്‍പ്പിച്ചു. ഷര്‍ജീല്‍ നടത്തിയ പ്രസംഗമാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ജാമിയ മിലിയ സര്‍വകലാശാലയിലെ സംഘര്‍ഷത്തിന് വഴിവെച്ചതെന്ന് സാകേത് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. 

ഡിസംബര്‍ 13ന് നടത്തിയ വിവാദ പ്രസംഗം കലാപത്തിന് പ്രേരിപ്പിക്കുന്നതാണെന്ന കുറ്റം ചുമത്തിയാണ് ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവര്‍ക്ക് എതിരെ നേരത്തെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസിലെ അനുബന്ധ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്നുള്ള അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടതായും ഡല്‍ഹി പൊലീസ് പറഞ്ഞു.

വിവാദ പ്രസംഗം നടത്തിയതിന് അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് പോലീസും ഷര്‍ജീല്‍ ഇമാമിനെതിരേ നേരത്തെ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ