ദേശീയം

കോവിഡ് സംശയിക്കുന്നവരെ പോലും  ജോലിക്ക് നിർബന്ധിക്കുന്നു; വെളിപ്പെടുത്തലുമായി മലയാളി നഴ്സുമാർ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കേരള സർക്കാറി‍ന്റെയും മാധ്യമങ്ങളുടെയും ഇടപെടൽ ആവശ്യപ്പെട്ട്​ മുംബൈ ജസ്​ലോക്​ ആശുപത്രിയിലെ മലയാളി നഴ്​സുമാർ​. പേര്​ വിവരങ്ങൾ വെളിപ്പെടുത്താതെയാണ്​ നഴ്​സുമാർ​ തങ്ങളുടെ ദാരുണാനുഭവം വിവരിച്ചത്​.

മൂന്ന്​ ഹോസ്​റ്റലുകളിലായി താമസിക്കുന്ന മലയാളികളടക്കമുള്ള 225 ഓളം പേരിൽ 26 നഴ്​സുമാർക്ക്​ കോവിഡ്​ ബാധിച്ചതായാണ്​ അധികൃതർ പറയുന്നത്​. എന്നാൽ, ഈ കണക്കുകളിൽ വിശ്വാസമില്ലെന്ന്​ നഴ്​സുമാർ പറയുന്നു. കൃത്യമായ പരിശോധനയോ പരിശോധന ഫലം രേഖാ മൂലം നൽകുകയോ ചെയ്യുന്നില്ലെന്നാണ്​ പരാതി. രോഗമുണ്ടെന്ന്​ സംശയിക്കുന്നവരെ ജോലിക്ക്​ നിർബന്ധിക്കുന്നതായും ആരോപണമുണ്ട്​. ജോലിക്ക്​ എത്തിയവർക്കാകട്ടെ പ്രതിഷേധത്തെ തുടർന്നു മാത്രമാണ്​ വ്യക്​തി സുരക്ഷ (പിപിഇ) കിറ്റ്​ നൽകിയത്​.

കോവിഡ്​ സംശയത്തെ തുടർന്ന്​ സമ്പർക്ക വിലക്കിലുള്ളവർ തന്നെയാണ്​ ഹോസ്​റ്റലിലെ ശുചീകരണ ജോലികൾ ചെയ്യുന്നതെന്നും ഇവർ പറയുന്നു. സമ്പർക്ക വിലക്കിലാക്കാൻ ഹോസ്​റ്റലിൽ നിന്ന്​ ഹോട്ടലുകളിലേക്ക്​ മാറ്റിയവരെ പിന്നീട്​ ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം ഇറക്കി വിട്ടതായും പരാതിയുണ്ട്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'