ദേശീയം

ലോക്ക് ഡൗണ്‍ ലംഘിക്കാനില്ല, പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ലോക്ക് ഡൗണ്‍ കാര്യക്ഷമമായി തുടരുന്നതിനു വേണ്ടിയാണ് ഇതെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്ത് ഇന്നു രാവിലെയാണ് മരിച്ചത്. നാളെയാണ് മരണാനന്തര ചടങ്ങുകള്‍.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന്  കുറച്ച് ദിവസങ്ങളായി എയിംസില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ആനന്ദ് സിങ്.  ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു ആനന്ദ് സിങ് ബിസ്ത്. 1991 ലാണ് വിരമിച്ചത്. ഇപ്പോള്‍ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂര്‍ ആണ് സ്വദേശം.

യോഗി ആദിത്യനാഥിന്റെ പിതാവിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ദുഃഖം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി