ദേശീയം

ഗര്‍ഭിണിയെ കോവിഡ് പിടികൂടി; യുവതിക്ക് സുഖപ്രസവം; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം

സമകാലിക മലയാളം ഡെസ്ക്

കല്‍ക്കത്ത: ബംഗാളില്‍ കോവിഡ് 19 ബാധിത കുഞ്ഞിന് ജന്മം നല്‍കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗര്‍ഭിണിയായ യുവതിയെ ഏപ്രില്‍ 13നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹൗറ സ്വദേശിയായ യുവതി തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവസമയത്ത് മറ്റുബുദ്ധിമുട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു. കുഞ്ഞിന് 2.7 കിലോഗ്രാം തൂക്കമുണ്ട്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ഡയറക്ടര്‍ സുബാസിസ് മിത്ര പറഞ്ഞു. പ്രസവത്തിന് പിന്നാലെ യുവതി ഭര്‍ത്താവുമായി വീഡിയോ കോള്‍ നടത്തിയെന്നും മിത്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി