ദേശീയം

'പാകിസ്ഥാന്‍ കോവിഡ് ബാധിതരെ കയറ്റി അയക്കാന്‍ ശ്രമിക്കുന്നു, കശ്മീരികളെ രോഗികളാക്കുക ലക്ഷ്യം'; ഗുരുതര ആരോപണവുമായി ഡിജിപി 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പാകിസ്ഥാനെതിരെ ഗുരുതര ആരോപണവുമായി ജമ്മു കശ്മീര്‍ ഡിജിപി. കശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാന്‍ പാകിസ്ഥാന്‍ അവരുടെ രാജ്യത്തുളള കോവിഡ് ബാധിതരെ ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതായി ഡിജിപി ദില്‍ബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

'ഇതുവരെ നമ്മള്‍ കേട്ടത് പാകിസ്ഥാന്‍ ഭീകരവാദികളെ രാജ്യത്തേയ്ക്ക് കയറ്റി അയക്കുന്നു എന്നാണ്. ഇപ്പോള്‍ അവര്‍ കോവിഡ് ബാധിതരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കാന്‍ ശ്രമിക്കുന്നു. കശ്മീരിലെ ജനങ്ങളെ രോഗബാധിതര്‍ ആക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് ആശങ്കയുളവാക്കുന്നതാണ്'- ദില്‍ബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.ഗണ്ടര്‍ബാല്‍ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്. 

കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അഞ്ചു ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കശ്മീര്‍ ഡിവിഷന്റെ കീഴില്‍ വരുന്നതാണ് ഈ ജില്ലകള്‍. നിലവില്‍ 407 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ബാരമുളള, കുപ് വാര, ബന്ദിപോറ, ശ്രീനഗര്‍ താഴ് വര, ജമ്മു എന്നി അഞ്ചു ജില്ലകളെയാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. കേന്ദ്ര ഭരണപ്രദേശത്തെ 80 ശതമാനം കേസുകളും ഈ ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 351 കേസുകള്‍ കശ്മീര്‍ താഴ് വരയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജമ്മുവില്‍ മാത്രം 56 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി